CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
പള്ളിവരാന്തയില്‍ അഞ്ചു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍

കൊച്ചി/ പള്ളിവരാന്തയില്‍ അഞ്ചു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി മൂക്കന്നൂര്‍ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പള്ളിയുടെ വടക്ക് ഭാഗത്തുള്ള വരാന്തയില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ പള്ളി ജീവനക്കാരനായ പൗലോസാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. പള്ളി അധികൃതര്‍ ഉടന്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അങ്കമാലി എല്‍എഫ് ആശുപത്രിയിലെ പിള്ള തൊട്ടിലില്‍ ഏല്‍പിച്ചു. കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.