
കൊച്ചി: കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വിളിച്ച് ചേർത്ത യോഗത്തിൽ ഇടത്, കോണ്‍ഗ്രസ്, മുസ്ലിം സംഘടനകളുടെ മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി 24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ മാത്രമാണ് പങ്കെടുത്തതെന്നും അതില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ശ്രീകണ്ഠന് നായര്‍ പറഞ്ഞു.
യോഗത്തെ ചിലര്‍ വിവാദമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇടത്, കോണ്‍ഗ്രസ്, മുസ്ലിം സംഘടനകളുടെ മാധ്യമങ്ങളെ എന്തുകൊണ്ട് പങ്കെടുപ്പിച്ചില്ലഎന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല.
‘കേന്ദ്ര വാര്‍ത്താവിതരണ പ്രേക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. 10-30തോളം മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരോ, അതിന്റെ മുതലാളിമാരൊ ഒക്കെ ആ യോഗത്തില്‍ പങ്കെടുത്തു.
മലയാള മനോരമ, കേരള കൗമുദി, മാതൃഭൂമി, 24 തുടങ്ങി മിക്കവാറും എല്ലാം പത്രമാധ്യമങ്ങളും വാര്‍ത്താ ചാനലുകളും പങ്കെടുത്ത പരിപാടിയായിരുന്നു അത്.
പരസ്യമായി സംഘടിപ്പിച്ച യോഗമായിരുന്നു. അല്ലാതെ രഹസ്യമായി അല്ല നടന്നത്. ആ യോഗം ദുഷ്ടരീതിയില്‍ ചിലര്‍ പ്രചരിച്ചിക്കുകയാണ് എന്നുമാണ് അദേഹം പ്രതികരിച്ചത്.
Post Your Comments