നിയമസഭാ കയ്യാങ്കളി; സ്പീക്കര്‍ കക്ഷിനേതാക്കളുമായി യോഗം വിളിച്ചു
NewsKeralaPolitics

നിയമസഭാ കയ്യാങ്കളി; സ്പീക്കര്‍ കക്ഷിനേതാക്കളുമായി യോഗം വിളിച്ചു

തിവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. ഇന്നത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനമാകുന്നത്. നിയമസഭയില്‍ ഇന്ന് നടന്ന സംഘര്‍ഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തല്‍. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന സൂചനകളാണ് വരുന്നത്.

നാളെ രാവിലെ ഒന്‍പത് മണിക്കാണ് സഭ ചേരുന്നത്. അതിന് മുന്നോടിയായാണ് യോഗം വിളിച്ചിട്ടുള്ളത്. നാളെ സഭ ചേരുമ്പോള്‍ എങ്ങനെയാണ് പെരുമാറേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ കക്ഷി നേതാക്കളുടെ യോഗത്തില്‍ വ്യക്തമാകും. അനുനയ നീക്കങ്ങള്‍ നിലയിലാണ് കക്ഷി നേതാക്കളുടെ യോഗം സ്പീക്കര്‍ വിളിച്ചത്.

നിരന്തരം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ ആവശ്യങ്ങളെ സ്പീക്കര്‍ തള്ളുന്ന സാഹചര്യത്തില്‍ നാളേറെ യോഗം നിര്‍ണായകമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ സ്പീക്കര്‍ ഹനിക്കുന്നു എന്ന ആരോപണവുമുണ്ട്. ഇന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചു എന്ന ആരോപണം കൂടി പ്രതിപക്ഷം മുന്നോട്ട് വെക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button