
കൊച്ചി: നിയമസഭയിലെ സ്തംഭനം അവസാനിപ്പിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടു പോവില്ലെന്നും സതീശന്‍ പറഞ്ഞു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. ഒന്ന് പ്രതിപക്ഷത്തിന്റെ അവകാശമായ റൂള്‍ 50 ആണ്. അതനുസരിച്ച് നോട്ടീസ് അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല.
അങ്ങനെയാണെങ്കില്‍ പിന്നെ പ്രതിപക്ഷം സഭയില്‍ പോയിട്ടു കാര്യമില്ലെന്ന് സതീശന്‍ പറഞ്ഞു. രണ്ടാമത്തേത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ എടുത്ത ജാമ്യമില്ലാ കേസാണ്. ഇതു പിന്‍വലിക്കണം. ഇവിടെ വാദി പ്രതിയാവുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Post Your Comments