ഭിന്ന ശേഷിക്കാരായ കുട്ടികളെ അധിക്ഷേപിച്ചു : കടുവയ്ക്ക് എതിരെ വിമർശനവുമായി പ്രേം കുമാർ
MovieNewsKeralaEntertainment

ഭിന്ന ശേഷിക്കാരായ കുട്ടികളെ അധിക്ഷേപിച്ചു : കടുവയ്ക്ക് എതിരെ വിമർശനവുമായി പ്രേം കുമാർ

കോട്ടയം : കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത “കടുവ” റിലീസ് ചെയ്തത്. എന്നാൽ സിനിമയ്ക് സമിശ്രമായ പ്രതികരണമാണ് ലഭിച്ചത്. എന്നാൽ സിനിമയിലെ ഒരു ഡയലോഗിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ പ്രേകുമാർ.

പ്രേം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയപ്പെട്ട പൃഥ്വിരാജ്, സുപ്രിയമായത് പറയാനല്ല; അപ്രിയമായൊരു കാര്യം പറയാനാണ്. നിങ്ങളുടെ എടപ്പാളിലെ ഞങ്ങളുടെ തിയറ്ററിൽ ഇന്ന് ‘കടുവ’ കണ്ടു.ഒരു ഷാജി കൈലാസ് പടം കാണാനാണ് ടിക്കറ്റെടുത്ത്; കണ്ടതുമതുതന്നെയാണ്. നിറയെ ആളുണ്ട്; ഇനിയും ആള് നിറയുമെന്ന് തന്നെയാണ് തോന്നുന്നത്. പതിവ് ഷാജി കൈലാസ് ഡയലോഗുകളിൽ നിന്ന് കൃത്യമായ ചില നല്ല മാറ്റങ്ങൾ അറിയാനാവുന്നുണ്ട്. Racist, Sexist, Chauvinistic elements ഏതാണ്ട് മുഴുവനായ് ഒഴിവാക്കിയെന്നത് നല്ല കാര്യം. ഒഴിവാക്കിയവയെക്കാൾ മനുഷ്യവിരുദ്ധമായൊന്ന് പടത്തിന്റെ തുടക്കത്തിൽത്തന്നെ കേൾക്കേണ്ടിവന്നു എന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ മക്കളുണ്ടാവുന്നത് മാതാപിതാക്കളുടെ കർമ്മഫലമാണെന്ന് പറയുന്നത്…ഏത് വില്ലനോടായാലുമേത് വില്ലനായാലും മനുഷ്യവിരുദ്ധമേന്നേ പറയാനാവൂ. എഴുതിയത് വേറൊരാളാണെന്ന് നിങ്ങൾക്ക് പറയാം.കഥാപാത്രമാണ്, നടനല്ല സംസാരിക്കുന്നതെന്ന് പറയാം.ആന്റീഹീറോയുടെ Hubris വെളിവാക്കുന്ന വാക്കുകളാണെന്ന് പറയാം.കടുവാ കുര്യന്റെ Hamartia അതാണെന്ന് പറയാം.’Tangling of the knot’ തുടങ്ങാനുള്ളൊരു Cue ആയിരുന്നു അതെന്ന് പറയാം.ഇതെല്ലാം പറയാമെന്നല്ലാതെ, ഇതെല്ലാം കേൾക്കാമെന്നല്ലാതെ, പ്രിയപ്പെട്ട പൃഥ്വിരാജ്…നിങ്ങളിൽ നിന്നാ വാക്കുകൾ കേൾക്കേവല്ലാത്ത ദുഃഖം തോന്നുന്നുണ്ട്. അങ്ങനെ ദുഃഖം തോന്നുന്നതിന് നിങ്ങളായുണ്ടാക്കിവെച്ച ചില കാരണങ്ങളുണ്ട്.മലയാളത്തിലെ മഹാനടന്മാർ വരെ മഹാമൗനത്തിലിരുന്ന ചില നേരങ്ങളിൽ സ്വാഭിമാനത്തിനുവേണ്ടി പൊരുതുന്നൊരു സഹജീവിക്കു വേണ്ടി നിങ്ങളന്നുപറഞ്ഞ വാക്കുകളോർക്കെ, സ്വജീവിതത്തിനു വേണ്ടി പൊരുതുന്ന ദ്വീപുകാർക്കൊപ്പം നിന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോർക്കെ,ശ്രദ്ധയോടെയേ ഇനി സിനിമയിലും വാക്കുകളുപയോഗിക്കൂ എന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോർക്കെ,വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കേണ്ടവരല്ലേ നമ്മൾ?അങ്ങനെയുള്ള ചേർത്തുപിടിക്കലുകളിൽ കൂടെ നിൽക്കേണ്ടവരല്ലേ നമ്മൾ? വാ വിട്ടുപോയ വാക്കെങ്ങിനെയാണ് തിരുത്തുകയെന്നൊന്നുമെനിക്കറിയില്ല.പക്ഷേ, ഒരു കാര്യമെനിക്കുമറിയാം.കുട്ടിയായിരുന്ന കാലം മുതൽ തന്നെ മലയാളികൾക്ക് നിങ്ങളെ വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിന് കാരണമായിരുന്നത് നിങ്ങളുടെ അച്ഛനുമമ്മയും ജീവൻ നൽകിയ നല്ല കഥാപാത്രങ്ങളോടുള്ള മലയാളികളുടെ ഇഷ്ടമായിരുന്നു. ഇത്തരമൊരധിക്ഷേപം മലയാളത്തിൽ തുടങ്ങിവെച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണെന്ന് നാളത്തെ കുട്ടികൾ പറയാനിടവരാതിരിക്കട്ടെ. Prithviraj Sukumaranഇഷ്ടത്തോടെ,പ്രേംകുമാർ.

Related Articles

Post Your Comments

Back to top button