കത്ത് വിവാദം: ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്
NewsKeralaPolitics

കത്ത് വിവാദം: ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി. നവംബര്‍ 25 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളോട് കാര്യം പറയുമെന്നും മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോര്‍പ്പറേഷനില്‍ നാലാം ദിവസവും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Related Articles

Post Your Comments

Back to top button