ഇന്റര്‍നെറ്റ് കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
NewsNationalTech

ഇന്റര്‍നെറ്റ് കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: വാട്‌സ് ആപ്, സൂം, സ്‌കൈപ് തുടങ്ങി ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിളിക്കാനും സന്ദേശം സൗകര്യം നല്‍കുന്ന ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള കരട് ബില്‍ ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ഒടിടി ആപ്പുകളെയും ടെലി കമ്മ്യൂണിക്കേഷന്‍ സേവനമായി കണക്കാക്കും.

ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും സേവനങ്ങളും ലഭ്യമാക്കാന്‍ സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിലുണ്ട്. സേവനദാതാക്കള്‍ക്ക് ലൈസന്‍സ് തിരിച്ചേല്‍പിക്കുമ്പോള്‍ ഫീസ് തിരിച്ചുനല്‍കണമെന്നും ബില്ലില്‍ പറയുന്നു.

കരട് ബില്ലിന്റെ ലിങ്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ ബില്ലിന്മേല്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം ഒക്ടോബര്‍ 20 വരെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാം.

Related Articles

Post Your Comments

Back to top button