ലൈഫ് പദ്ധതി പ്രതിസന്ധിയില്‍
NewsKerala

ലൈഫ് പദ്ധതി പ്രതിസന്ധിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയില്‍ പ്രതിസന്ധിയില്‍. ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും എവിടെയും നിര്‍മാണം ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാര്‍ ഉറപ്പിക്കാനോ അവര്‍ക്ക് അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തിനോ നഗരസഭകള്‍ക്കോ സാധിച്ചിട്ടില്ല. അഞ്ച് ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതി എന്ന നിലയില്‍ ഇതിനോടകം രണ്ടര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയ ലൈഫ് മിഷന്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നിശ്ചലാവസ്ഥയിലാണ്. ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കിട്ടിയിട്ടില്ല. പല ഘട്ടങ്ങളായുള്ള പരിശോധനകള്‍ക്ക് ശേഷമാണ് പദ്ധതി പ്രകാരം വീടിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സ്വന്തമായി വീടില്ലാത്തവരും ഭൂമിയോ വീടോ ഇത്തവരുമാണ് ഇക്കുറി ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്. ഭവന നിര്‍മാണം ആരംഭിക്കണമെങ്കില്‍ ഗുണഭോക്താക്കളും തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പ് വയ്ക്കണം. തറ കെട്ടാനുളള ആദ്യ ഗഡു അനുവദിക്കണം. ഇതിനെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശവും സര്‍ക്കാര്‍ വിഹിതവും വേണം. ഇത് ലഭിക്കാത്തതാണ് പ്രതിസന്ധി.

Related Articles

Post Your Comments

Back to top button