ജീവന് ഭീഷണി; മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ ജാമ്യം തേടി സ്വപ്‌നയുടെ അഭിഭാഷകന്‍
NewsKerala

ജീവന് ഭീഷണി; മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ ജാമ്യം തേടി സ്വപ്‌നയുടെ അഭിഭാഷകന്‍

കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അതിനാല്‍ മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചില്ലെങ്കില്‍ കുറ്റം നിലനില്‍ക്കുന്നുവെന്ന വ്യാഖ്യാനുമുണ്ടാകും. അങ്ങനെ വന്നാല്‍ അത് തന്റെ ജീവന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കൃഷ്ണരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ കേസിലാണ് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൃഷ്ണരാജ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിന്റെ അന്തിമ വാദത്തിനിടയിലാണ് തന്റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കൃഷ്ണരാജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയും മറ്റ് ഉന്നത രാഷ്ട്രീയക്കാരും വലിയ വിമര്‍ശനങ്ങളാണ് തനിക്കെതിരെ നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്. ഉദയ്പൂര്‍ സംഭവത്തിന്റെ പത്രവാര്‍ത്തയടക്കം കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ ഉന്നയിച്ചിരിക്കുന്നത്. ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണന്നും അഭിഭാഷകന്‍ അറിയിച്ചു. കോടതി കേസ് വിധി പറയാനായി മാറ്റി.

Related Articles

Post Your Comments

Back to top button