CrimeKerala NewsLatest NewsNews

ദിലീപിന്റെ വീട്ടിലും കമ്പനിയിലും മിന്നല്‍ റെയ്ഡ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ റവന്യൂ- ക്രൈബ്രാഞ്ച് പരിശോധന. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു.

ഇന്നലെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രഹസ്യ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെൡവ് തേടിയാണ് പരിശോധന നടത്തുന്നത്. കേസില്‍ ഗൂഡാലോചന നടത്തിയത് ഈ വീട്ടില്‍ വച്ചാണെന്നാണ് കരുതുന്നത്.

ദിലീപിന്റെ സഹോദരന്റെ തോട്ടയ്ക്കാട്ടുകരയിലെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രോഡക്ഷനിലുമാണ് പരിശോധന നടത്തുന്നത്. അപ്രതീക്ഷിതമായ പരിശോധനയാണ് ക്രൈബ്രാഞ്ച് നടത്തിയത്. മുന്‍കൂറായി അറിയിക്കാഞ്ഞതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.

ഇതോടെ പോലീസ് വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അകത്ത് കയറിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കേസ് വിചാര ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. എസ്പിയുടെ നേതൃത്വത്തില്‍ 25 ഓളം പോലീസുകാരാണ് ദിലീപിന്റെ വീട്ടിലെത്തിയത്.

Related Articles

Back to top button