DeathLatest NewsNationalNews

ബിഹാറിലും യുപിയിലും ഇടിമിന്നൽ കവർന്നത് 107 ജീവൻ

കനത്തമഴയും, അതെ തുടർന്നുണ്ടായ ഇടിമിന്നലും,ബിഹാറിലും യുപിയിലും വൻ ദുരന്തമാണ് വിതച്ചത്. ബിഹാറിലും യുപിയിലും ഇടിമിന്നലിൽ ഇതുവരെ 107 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബീഹാറിൽ 83 പേരും, യുപിയിൽ 24 പേരും, ഇടിമിന്നലേറ്റ് മരിച്ചു. ബീഹാറിൽ ഗോപാൽ ഗഞ്ച് ജില്ലയിൽ മാത്രം 15 മരണം ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 13 പേരും കൃഷിയിടത്തിൽ പണിയെടുത്ത് കൊണ്ട് നിൽക്കവെയാണ് ഇടിമിന്നലിൽ നിലാപൊത്തി മരണപ്പെടുന്നത്. ബീഹാറിൽ അമ്പതോളം പേർക്ക് പരിക്കുണ്ട്. ഖഗരിയ ജില്ലയിൽ 15 കാലികൾ ചത്തു.

കോവിഡ് വിതക്കുന്ന വേദനകൾക്കിടെ, ഇടിമിന്നൽ രണ്ടു സംസ്ഥാനങ്ങളിൽ വിതച്ച മരണം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 10 മണിയോടെ പി ടി ഐ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ആദ്യം 83 മരങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് മരണനിരക്കിലെ വർധന റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറുകൾ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. മൺസൂൺ എത്തിയതിന് പിന്നാലെയാണ് ബീഹാറിലും യുപിയിലും സമീപ സംസ്ഥാനങ്ങളിലും ശക്തമായ ഇടിമിന്നൽ ഉണ്ടായത്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നവരാന് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിന്റെ ചിലയിടങ്ങളിലും സാരമായ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിലും, യുപിയിലും പ്രകൃതി മനുഷ്യന് നേർ സഹാര താണ്ഡവമാടുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ബിഹാര്‍ സര്‍ക്കാര്‍ മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ജില്ലാ അടിസ്ഥാനത്തിലുള്ള മരണവിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗോപാല്‍ഗ‍ഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. ഗോപാല്‍ഗഞ്ച് – 13 ഈസ്റ്റ് ചമ്പാരന്‍-5 സിവാന്‍-6 സിതാമര്‍ഹി-1ജാമുയി-2 നവാദ-8 പൂര്‍ണിയ-2 സൂപോള്‍-2 ഔറംഗാബാദ്- 3 ബുക്സാര്‍-2 മാധേപുര-1 കൈമുര്‍-2 ദര്‍ബങ്ക- 5 ബാക്ക- 5 ഭഗല്‍പൂര്‍- 6 കഖാരിയ- 3 മധുബാനി-8 വെസ്റ്റ് ചമ്പാരന്‍-2 സമസ്തിപൂര്‍-1 ഷിഹോര്‍-1 കിഷന്‍ഗഞ്ച്- 2 സരണ്‍- 1 ജഹാനാബാദ്- 2 എന്നിങ്ങനെയാണ് മരണത്തിന്റെ കണക്കുകൾ. അതേസമയം, മിന്നലേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാരുകള്‍ നിലവിലുള്ള ഈ സാഹചര്യത്തോട് പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button