
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഈ മാസം മുതൽ മദ്യ ഷോപ്പും ആരംഭിക്കുന്നു. ഇതൊടൊപ്പം തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്ററും ആരംഭിക്കും.
മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നായിരിക്കും പേര്.
മദ്യത്തിനു പുറമേ ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. ഇവിടെ ഹാന്‍ഡ്ബാഗുകളും സണ്‍ഗ്ലാസുകളും പോലുള്ള ഫാഷന്‍ വിഭാഗങ്ങളും ഉടന്‍ തുടങ്ങും.
ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ 2 ഔട്ട്ലെറ്റുകള് ഉണ്ടാകും.
Post Your Comments