
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ അഡ്വസറായിരുന്ന ജേക്ക് ബാലകുമാറുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നിയമസഭയിൽ മാത്യൂ കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളെ തുടർനാണ് പുതിയ വിവാദം.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വെബ്സൈറ്റ് അപ്രത്യക്ഷമായി.
കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നത്’ എന്നാണ് മാത്യൂ കുഴല്നാടന് ഉന്നയിച്ചത്.
അരുൺ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എക്സാ ലോജിക് കമ്പനിയുടെ വെബ് സൈറ്റ് ഡൗണാവുന്നത് 2020 May 20 ന് അഞ്ചുമണിക്കെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത് 2020 ജൂലൈ 5 ന്! അതായത് കടത്തിനും നാൽപ്പത്തഞ്ചു ദിവസം മുമ്പ്. അപ്പോ ഇതിനും കടത്തിനും തമ്മിൽ എന്തു ബന്ധം സർ?സമാനമായ ഒരേ ഒരബദ്ധം സ്വപ്നയുടേതാണ് 2010ൽ ജപ്പാനു കൈമാറിയ കമ്പനിയുടെ ഉടമയുമായി 2020ൽ KT. ജലീലി ന് അടുപ്പം എന്ന കാച്ചലായിരുന്നു അത്. തീർന്നിട്ടില്ല!പുറത്തു വന്ന പടം ജയ്കിൻ്റെ അല്ലന്നാണ് കേൾക്കുന്നത്. ചില്ലറ ഫാക്ടസൊക്കെ പറയാം കേട്ടോ!
Post Your Comments