തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് നല്‍കിയില്ല: 9202 സ്ഥാനാര്‍ഥികള്‍ അയോഗ്യത ഭീഷണിയില്‍
NewsKerala

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് നല്‍കിയില്ല: 9202 സ്ഥാനാര്‍ഥികള്‍ അയോഗ്യത ഭീഷണിയില്‍

തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കാത്ത 9202 പേര്‍ അയോഗ്യത ഭീഷണിയില്‍. ഇവരുടെ പ്രാഥമിക പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരിധിയില്‍ കൂടുതല്‍ ചിലവിട്ടവരും ഇക്കൂട്ടത്തിലുണ്ട്. പത്ത് ദിവസത്തിനകം കണക്ക് സമര്‍പ്പിക്കാന്‍ അന്തിമ അവസരം നല്‍കിയിട്ടുണ്ട്.

ചിലവ് കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നല്‍കാത്തപക്ഷം ഇനിയൊരറിയിപ്പില്ലാതെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത കല്‍പിക്കുമെന്ന് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്തുകളിലേക്ക് മത്സരിച്ച 7461 സ്ഥാനാര്‍ഥികള്‍ പട്ടികയിലുണ്ട്. കോര്‍പ്പറേഷനുകളിലേക്ക് മത്സരിച്ച 1297, മുനിസിപ്പാലിറ്റികളിലേക്ക് മത്സരിച്ച 444 എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

മുനിസിപ്പല്‍ ആക്ടിെന്റ 141, 142 വകുപ്പുകള്‍ പ്രകാരം സ്ഥാനാര്‍ഥികള്‍ കണക്ക് നല്‍കണം. നല്‍കിയില്ലെങ്കില്‍ നിയമത്തിന്റെ 89ാം വകുപ്പ് പ്രകാരം അയോഗ്യരാക്കാം. സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചിലവഴിക്കാവുന്ന തുക ജില്ല പഞ്ചായത്തിലും കോര്‍പ്പറേഷനിലും 1,50,000 രൂപ, ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപ, ഗ്രാമപഞ്ചായത്തില്‍ 25,000 രൂപ എന്നിങ്ങനെയാണ്.

Related Articles

Post Your Comments

Back to top button