ഹര്‍ത്താലിനെ നേരിട്ട് നാട്ടുകാര്‍: പിഎഫ്‌ഐ പ്രവര്‍ത്തകരെ പിടിച്ച് പോലീസിലേല്‍പിച്ചു
NewsKerala

ഹര്‍ത്താലിനെ നേരിട്ട് നാട്ടുകാര്‍: പിഎഫ്‌ഐ പ്രവര്‍ത്തകരെ പിടിച്ച് പോലീസിലേല്‍പിച്ചു

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കടകളടപ്പിക്കാനെത്തിയവരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഹര്‍ത്താല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം കേരളത്തിലാകമാനം നിരവധി അക്രമങ്ങളാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ പയ്യന്നൂരില്‍ കടകളടപ്പിക്കാനെത്തിയ നാല് പിഎഫ്‌ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഇവരെ പിടിച്ച് പോലീസിലേല്‍പിക്കുകയും ചെയ്തു.

തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശികളായ ഷുഹൈബ്, നര്‍ഷാദ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. നേരത്തേ കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി രണ്ട് ഇരുചക്ര വാഹനങ്ങളിലെത്തിയ അഞ്ച് പേരെ നാട്ടുകാര്‍ തടഞ്ഞു. ഇവരില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലായി. ഇതിനിടെ മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. ഇതോടെ പ്രദേശത്ത് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button