CovidLatest NewsNewsWorld

ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍; അഞ്ച് മില്യണ്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവില്ല

ബീജിംഗ്: ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍. കോവിഡിന്റെ ഒമിക്രോണ്‍ അടക്കമുള്ള വകഭേദങ്ങളുടെ ക്രമാതീതമായ വര്‍ധനയെത്തുടര്‍ന്ന് ചൈനയിലെ അന്‍യാംഗ് നഗരത്തില്‍ അവശ്യ വസ്തുക്കളുടെ വില്‍പന ഒഴിയെയുള്ള എല്ലാ പ്രവൃത്തികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതോടെ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നത് 50 ലക്ഷത്തില്‍ അധികം ആളുകളാണ്.

അടുത്തമാസം ശീതകാല ഒളിംപിക്‌സിന് ആഥിത്യമരുളാനിരിക്കെയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ധന ഉണ്ടായത്. തലസ്ഥാനമായ ബീജിംഗ് നഗരത്തെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ചില മേഖലകളില്‍ ലോക്ക്്ഡൗണ്‍, അതിര്‍ത്തികളിലെ നിയന്ത്രണം, ദൈര്‍ഘ്യമേറിയ ക്വാറന്റീന്‍ കാലാവധി തുടങ്ങിയ നടപടികളിലൂടെ രാജ്യത്തെ കോവിഡ് നിരക്ക് പൂജ്യത്തിലെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം.

എന്നാല്‍ ഇതിനിടെയാണ് കോവിഡ് വകഭേദങ്ങളുടെ നിരക്ക് വീണ്ടും പിടിവിട്ടുയരുന്നത്. ഇതോടെ പല നഗരങ്ങളിലും ലോക്ക്്ഡൗണ്‍ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വീടുവിട്ട് പുറത്തിറങ്ങുകയോ, വാഹനങ്ങള്‍ നിരത്തിലിറക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരങ്ങളിലെ താമസക്കാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് ചൈനീസ് വാര്‍ത്താഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അവശ്യ വസ്തുക്കളുടെ നിര്‍മാണം, വില്‍പന എന്നിവ ഒഴികെയുള്ള എല്ലാ പ്രവൃത്തികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

Related Articles

Back to top button