HealthKerala NewsLatest NewsNews

ആരോഗ്യ വകുപ്പില്‍ നിന്നും നഷ്ടമായത് ആജീവനാന്തം സൂക്ഷിക്കേണ്ട ഫയലുകള്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ നിന്നും നഷ്ടമായത് ആജീവനാന്തം സൂക്ഷിക്കേണ്ട ആര്‍. ഡിസ് വിഭാഗത്തില്‍ പെടുന്ന ഫയലുകളാണ് നഷ്ടമായത്. മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കെതിരെ നടന്ന നിയമപ്രശ്‌നങ്ങളുടെ ഫയലുകളും നഷ്ടമായിട്ടുണ്ട്.

മരുന്നുവാങ്ങല്‍, ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായതിലേറെയും. അതിനാല്‍ത്തന്നെ അന്വേഷണസംഘത്തില്‍ പര്‍ച്ചേസിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറെക്കൂടി ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് വിഭാഗം വിപുലപ്പെടുത്താന്‍ ആലോചിച്ചിട്ടുണ്ട്. എന്നാല്‍ ഫയലുകള്‍ നഷ്ടമായങ്കിലും ആരോഗ്യ വകുപ്പ് ഒളിച്ച് കളിനടത്തുകയാണ്.

500 ലേറെ ഫയലുകള്‍ നഷ്ടമായിട്ടുണ്ടന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അതിനേക്കാള്‍ ഏറെ ഫയലുകള്‍ നഷ്ടമായിട്ടുണ്ടന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് എത്തിയും സ്റ്റേഷനില്‍ വിളിച്ച് വരുത്തിയും ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.

ഫയലുകള്‍ കാണാതായ വിവരം നേരത്തെ തന്നെ ആരോഗ്യ മന്ത്രിയെ അറിയിച്ചെങ്കിലും വിദഗ്ദാന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നില്ല.

Related Articles

Back to top button