പ്രണയബന്ധം പിരിഞ്ഞതില്‍ വൈരാഗ്യം; അച്ഛനും മകനും ചേര്‍ന്ന് യുവതിയെ ആക്രമിച്ചു
NewsKeralaCrime

പ്രണയബന്ധം പിരിഞ്ഞതില്‍ വൈരാഗ്യം; അച്ഛനും മകനും ചേര്‍ന്ന് യുവതിയെ ആക്രമിച്ചു

പറവൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിത്തൈ പൊയ്യാത്തുരുത്തി വീട്ടില്‍ ആഷിഖ് (25), ഇയാളുടെ പിതാവ് ജോണ്‍സന്‍ (48), സുഹൃത്ത് പട്ടണം ചെറിയപറമ്പില്‍ സുജിത്ത് (26) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തിയ പ്രതികള്‍ യുവതിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. ആഷിഖാണ് യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. തടയാനെത്തിയ യുവതിയുടെ അമ്മയുടെ തലയ്ക്കടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഓടിക്കൂടിയ അയല്‍ക്കാര്‍ക്ക് നേരേയും യുവാവ് കത്തിവീശി.

ആക്രമണത്തില്‍ യുവതിയുടെ കൈയിലാണ് കുത്തേറ്റത്.
ആഷിഖും യുവതിയും തമ്മില്‍ മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളുണ്ടായതോടെ ഇരുവരുടെയും വീട്ടുകാരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിക്കുകയും ഇരുവരും പിരിയുകയും ചെയ്തിരുന്നു. പ്രണയത്തകര്‍ച്ച മൂലമുള്ള വൈരാഗ്യമാകാം ആക്രമത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button