മറയൂര്‍ ശര്‍ക്കര കയറ്റുമതി ചെയ്യാന്‍ ലുലുഗ്രൂപ്പ്
NewsBusiness

മറയൂര്‍ ശര്‍ക്കര കയറ്റുമതി ചെയ്യാന്‍ ലുലുഗ്രൂപ്പ്

തിരുവനന്തപുരം: പ്രശസ്തമായ മറയൂര്‍ ശര്‍ക്കര കയറ്റുമതി ചെയ്യാന്‍ ലുലുഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ദുബായ്‌ലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂര്‍ ശര്‍ക്കര കയറ്റുമതി ചെയ്തു.

അപെഡയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ സ്ഥാപനമായ ഫെയര്‍ എക്സ്പോര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ശര്‍ക്കര കയറ്റുമതി ചെയ്യുന്നത്.

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക-സംസ്‌കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോരിറ്റിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

സമ്പൂര്‍ണമായും ജൈവികമായി നിര്‍മ്മിച്ച മറയൂര്‍ ശര്‍ക്കര ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കയറ്റുമതി ചെയ്യാനാണ് ശ്രമമെന്ന് അപേഡ് ചെയര്‍മാന്‍ പറഞ്ഞു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ച് കേരളത്തില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശദമായ കര്‍മ പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന കാര്‍ഷിക ഡയറക്ടര്‍ ടി.വി. സുഭാഷ് ഐഎസ് വ്യക്തമാക്കി.

അന്തര്‍ദേശീയ വിപണികളില്‍ ഭൂമി ശാസ്ത്രപരമായ സൂചന ടാഗ് ചെയ്യുന്നത് ഉത്പന്നങ്ങളുടെയും ഉത്പാദിപ്പിക്കുന്നവരുടെയും സാമ്പത്തിക അഭിവൃദ്ധിക്കും കാരണമാകും.

ഇന്ത്യയില്‍ നിന്ന് ജി ഐ ടാഗ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അപെഡയുടെ സംരംഭം 2021-22 ഓടെ 400 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

Related Articles

Post Your Comments

Back to top button