BusinessNationalNewsPolitics

ഇവിടെ ലുലുമാള്‍ വരാന്‍ സമ്മതിക്കില്ല, തമിഴ്‌നാട് ബിജെപി

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ലുലുമാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലന്ന് തമിഴ്‌നാട് ബിജെപി. കോയമ്പത്തൂരില്‍ ലുലുമാളിന്റെ പുതിയ കെട്ടിടത്തിന് ഒരു കല്ല് പോലും ഇടാന്‍ സമ്മതിക്കില്ലന്നാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞത്. എന്നാല്‍ മുന്‍പ് വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ എന്ത് കൊണ്ടാണ് ലുലു മാളിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്നാണ് അണ്ണാമലൈ ചോദിക്കുന്നത്.

പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കി. അടുത്തിടെ നടന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിലാണ്, കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടിരുന്നത്.

Related Articles

Back to top button