എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുസ്ലീംലീഗ് നേതാക്കള്‍
NewsKeralaPoliticsNational

എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുസ്ലീംലീഗ് നേതാക്കള്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുസ്ലീംലീഗ് നേതാക്കള്‍. മാര്‍ച്ച് പത്തിന് നടക്കുന്ന ലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം സ്റ്റാലിന്‍ നിര്‍വഹിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. രാജ്യത്തെ പ്രതിപക്ഷ ഐക്യനിരയുടെ കരുത്തായ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഡവും, ആവേശഭരിതവുമാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്: ”തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 10 ന് നടക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഭിമാനകരമായ എഴുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പാര്‍ട്ടി പിറവി കൊണ്ട നഗരത്തില്‍ തന്നെയാണ് എഴുപ്പത്തഞ്ചാം വാര്‍ഷികത്തിന് വേദിയൊരുങ്ങുന്നത്. വര്‍ത്തമാന കാല ഇന്ത്യയിലെ പ്രതിപക്ഷ ഐക്യ നിരയുടെ കരുത്തായ തലൈവര്‍ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഡവും, ആവേശഭരിതവുമാക്കും. ”

Related Articles

Post Your Comments

Back to top button