Kerala NewsLatest NewsNews

കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്ന് എംഎം ഹസൻ

കോട്ടയം; ജോസ് കെ മാണി ഇടതിനൊപ്പം ചേരാൻ പോകുന്നെന്ന വാർത്തയോട് പ്രതികരിച്ച് പാർട്ടി കൺവീനർ എം എം ഹസൻ. കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്ന് എംഎം ഹസൻ തുറന്നടിച്ചു.

ജോസ് കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണെന്നും ജോസ് കെ മാണിയുടെ ആഗ്രഹങ്ങൾ നടക്കില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നും ഹസൻ വിമർശിച്ചു. ആത്മഹത്യപരമായ തീരുമാനം എന്ന് ജോസ് കെ മാണിക്ക് വൈകാതെ മനസിലാകുമെന്നും യുഡിഎഫിൽ നിന്ന് ജോസ് കെ മാണി പുറത്ത് പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും എംഎം ഹസൻ പറഞ്ഞു.

കെ എം മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ ജോസ് കെ മാണി ഉൾപ്പെടെ ചിലർ ഇടതുമുന്നണിയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ നടപ്പായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button