CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
എം.ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു.

കൊച്ചി / മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയുടേതാണ് നടപടി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ സമർപ്പിച്ചിരുന്നു ജാമ്യാപേക്ഷ ഇതിനിടെ പിൻവലിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാലാണ് ജാമ്യാപേക്ഷ ശിവശങ്കർ പിൻവലിച്ചത്. കേസിൽ ശിവശങ്കറിനെതിരെ ലഭിച്ചിട്ടുള്ള കൂടുതൽ തെളിവുകൾ കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇഡിയുടെ കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡോളർ കേസിലും ചോദ്യം ചെയ്യൽ അനിവാര്യം ആയിരിക്കുന്ന സാഹചര്യത്തിൽ 7 ദിവസം കൂടി കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയിരുന്നു. ഇന്ന് ഇത് അവസാനിക്കുകയാണ്.