CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം സ്വർണക്കടത്തിന് എം ശിവശങ്കർ ഉപയോഗപ്പെടുത്തി.

കൊച്ചി/മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം സ്വർണക്കടത്തിന് എം ശിവശങ്കർ ഉപയോഗപ്പെടുത്തിയെന്ന് കസ്റ്റംസ്. കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയും ശിവശങ്കറിന് അറിവുണ്ടായിരുന്നതായും, സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുള്ളതായും, ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിർത്തു കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കസ്റ്റംസ് അറിയിച്ചു. സ്വർണക്കടത്ത് ഇന്ത്യ – യുഎഇ ബന്ധത്തെ ബാധിച്ചെന്നും തിരുവനന്തപുരത്തെ കോൺസുലേറ്റിന്റെ പ്രവർത്തനം നിലച്ച സ്ഥിതിയാണെന്നും കസ്റ്റംസ് സത്യാ വാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാൻസർ രോഗ ബാധ സംശയിക്കുന്നതിനാൽ ചികിത്സ തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് എം. ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button