
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ മുന്‍ ഡിജിപി ആര് ശ്രീലേഖയെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടിവി എംഡിയും മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷ് കുമാര്‍. സ്വന്തം യൂട്യൂബ് ചാനലിലിലൂടെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തത്സമയം അഭിമുഖം നല്കാന് തയ്യാറുണ്ടോയെന്ന് എം വി നികേഷ് കുമാര്‍ ട്വിറ്ററിലൂടെ ചോദിച്ചു. ശ്രീലേഖയ്ക്കുതന്നെ അഭിമുഖത്തിന്റെ സ്ഥലവും തീയതിലും സമയവും നിശ്ചയിക്കാമെന്നും പോസ്റ്റില്‍ വ്യക്തമാക്കി. പറയുന്നത് മുഴുവന്‍ സംപ്രേഷണം ചെയ്യുമെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശ്രീലേഖ യൂട്യൂബ് വെളിപ്പെടുത്തല്‍, ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും. ടി.വിയിലും സോഷ്യല്‍ മീഡിയയിലും,”-നികേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ഗുരുതരണ ആരോപണങ്ങളായിരുന്നു ഇന്നലെ തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ ഉന്നയിച്ചത്. കേസില്‍ ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന് അവര്‍ പറഞ്ഞു.
പള്‍സര്‍സുനിയും ദിലീപും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം വ്യാജമാണ്. സുനിയല്ല ജയിലില്‍നിന്ന് കത്ത് എഴുതിതയെന്നും ശ്രീലേഖ അവകാശപ്പെട്ടു. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പൊലീസ് തലപത്തുനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥയുടെ ആരോപണങ്ങള്‍. മാധ്യമ സമ്മര്‍ദങ്ങളുടെ ഭാഗമായിട്ടാണ് ദിലീപിന്റെ അറസ്റ്റ് നടന്നത്. ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയെന്ന് പറയപ്പെടുന്ന തരത്തിലുള്ള കത്തെഴുതാന്‍ ജയിലല്‍നിന്ന് കഴിയില്ല. ജയിലിലെ കടലാസുകള്‍ മോഷ്ടിച്ച് വിപിന്‍ലാല്‍ എഴുതിയ കത്താണെന്നും അത് പൊലീസ് പറഞ്ഞിട്ടാണെന്നും ഇക്കാര്യം അയാള്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
Post Your Comments