'മെയിഡ് ഇൻ കേരള' വരുന്നു; ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി
NewsKerala

‘മെയിഡ് ഇൻ കേരള’ വരുന്നു; ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇവയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിൻ്റെ ഈ പരിശ്രമം.പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും.ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞു

98,834 സംരംഭങ്ങള്‍ പുതുതായി സംസ്ഥാനത്ത് ആരംഭിച്ചു. 6106.71 കോടി രൂപയുടെ നിക്ഷേപവും 2,15,522 തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി. അടുത്ത വര്‍ഷം ഓരോ മാസവും പുതിയ പ്രൊജക്ട് കെല്‍ട്രോണ്‍ പുറത്തിറക്കും.

Related Articles

Post Your Comments

Back to top button