മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30ന്
NewsKeralaLocal NewsCrime

മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30ന്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്ന മധുവിന്റെ കേസില്‍ ഈ മാസം 30 ന് അന്തിമ വിധി. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. കേസ് ഇന്ന് പരിഗണിച്ച മണ്ണാര്‍ക്കാട് എസ്.സി -എസ്.ടി കോടതി ജഡ്ജി വിധി എഴുതി പൂര്‍ത്തിയായിട്ടില്ലെന്നും 30 ന് പരിഗണിക്കുമെന്നും അറിയിച്ചു. കേസില്‍ 16 പ്രതികളാണ് ഉള്ളത്.

2018 ഫെബ്രുവരി 22നാണ് മാനസിക വെല്ലുവിളി നേരിടുന്ന മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാത്തതും ചര്‍ച്ചയായിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 24 സാക്ഷികളാണ് കൂറുമാറിയത്. വിചാരണക്കിടെ പ്രതികളുടെ അഭിഭാഷകന്‍ ജഡ്ജിയെ ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button