മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരി വച്ച് ഹൈക്കോടതി
NewsKerala

മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരി വച്ച് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നേരത്തെ വിചാരണക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടി തള്ളി. കൂടാതെ പതിനൊന്നാം പ്രതി ഷംസുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. എന്നാല്‍ ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു.

Related Articles

Post Your Comments

Back to top button