പ്രണയത്തിനെതിരെ ക്ലാസെടുത്തതിന് മദ്രസ അധ്യാപകന് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍
NewsKeralaLocal News

പ്രണയത്തിനെതിരെ ക്ലാസെടുത്തതിന് മദ്രസ അധ്യാപകന് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം: പ്രണയത്തിനെതിരെ ക്ലാസെടുത്തതിന് മദ്രസ അധ്യാപകനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു. തിരൂരില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനാണെന്ന് പറഞ്ഞ് പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പ്രണയത്തിനെതിരെ ക്ലാസെടുത്തുവെന്ന കാരണത്തിനാണ് തൃപ്രങ്ങോട് പാലോത്ത് പറമ്പിലെ മദ്രസ അധ്യാപകനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി ആക്രമിച്ചത്. തിരൂര്‍ പോലീസാണ് ആക്രമി സംഘത്തെ അറസ്റ്റ് ചെയ്തത്.

ആക്രമണത്തിന് കാരണമായത് അധ്യാപകന്റെ പ്രണയ വിരുദ്ധ ക്ലാസെന്നാണ് പ്രതികളുടെ മൊഴി. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍, മംഗലം കാവഞ്ചേരി സ്വദേശി മുഹമ്മദ് ഷാമില്‍, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീന്‍ എന്നിവരെയാണ് തിരൂര്‍ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്രസ അധ്യാപകനുമായ ഫൈസല്‍ റഹ്‌മാന് സംഘത്തിന്റെ ക്രൂര മര്‍ദനമേറ്റത്.

Related Articles

Post Your Comments

Back to top button