വിഎഫ്എക്‌സിന്റെ മാന്ത്രികസ്പര്‍ശം, റോണി റാഫേലിന്റെ വേറിട്ട ഈണം, ഭൂതം ഭാവി സംഗീത ആല്‍ബം വൈറലാകുന്നു
NewsMusicEntertainment

വിഎഫ്എക്‌സിന്റെ മാന്ത്രികസ്പര്‍ശം, റോണി റാഫേലിന്റെ വേറിട്ട ഈണം, ഭൂതം ഭാവി സംഗീത ആല്‍ബം വൈറലാകുന്നു

ചലച്ചിത്ര- ടിവി താരങ്ങളായ നോബി മാര്‍ക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ സംഗീത ആല്‍ബം വൈറലാകുന്നു. ഗ്രീന്‍ ട്യൂണ്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഈ ഗാനം വിഎഫ്എക്‌സിന്റെ മാന്ത്രികസ്പര്‍ശത്തിലൂടെ പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുകയാണ്.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകന്‍ റോണി റാഫേലാണ് വേറിട്ട അനുഭവം ആസ്വാദകര്‍ക്ക് സമ്മാനിച്ച ഈ പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത്. മുഴു നീളെ വിഎഫ്എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമാണ് ഭൂതം ഭാവി.

മെറ്റാ വേര്‍സ് എന്നറിയപ്പെടുന്ന വെര്‍ച്വല്‍ റിയാലിറ്റി ലോകം നോബിയുടെ സ്വതസിദ്ധമായ നര്‍മരംഗങ്ങളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗാനരചനയും ഗാനത്തിലെ റാപ് ഭാഗം എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക്കിംഗ് എന്നറിയപ്പെടുന്ന ആര്‍ജെ കാര്‍ത്തിക്കാണ്.

ഗാനരംഗത്തില്‍ ഒരു പ്രധാന വേഷത്തിലും കാര്‍ത്തിക് എത്തുന്നുണ്ട്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫ്. പ്രണാമിന്റെ മൂന്നാമത് സംഗീത ആല്‍ബം ആണ് ഭൂതം ഭാവി. ഗ്രീന്‍ ട്യൂണ്‍സ് യൂട്യൂബ് ചാനലിലെ ശ്രദ്ധേയ ഗാനങ്ങളായ നസാരയും മടക്കവും ആലപിച്ചത് പ്രണാമാണ്. അര്‍ഫാന്‍ നുജൂമും സംഘവുമാണ് അനിമേഷനും വിഎഫ്എക്‌സും നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത ശബ്ദലേഖകന്‍ കൃഷ്ണന്‍ എസ്എസ് ഡിജിറ്റലാണ് ഗാനത്തിന്റെ ശബ്ദ മേഖലയില്‍ പ്രവര്‍ത്തിച്ചത്. ഛായാഗ്രഹണം- വേണു ശശിധരന്‍ ലേഖ, രാജേഷ് ജയകുമാര്‍ ആണ് ഡിഐ, പിആര്‍ഒ അജയ് തുണ്ടത്തില്‍.

Related Articles

Post Your Comments

Back to top button