മഹാബലിക്ക് ഓണവുമായി ബന്ധമില്ല, വാമനനെ വില്ലനായി കാണുന്നത് ശരിയല്ല: മുരളീധരന്‍
NewsKeralaPolitics

മഹാബലിക്ക് ഓണവുമായി ബന്ധമില്ല, വാമനനെ വില്ലനായി കാണുന്നത് ശരിയല്ല: മുരളീധരന്‍

ദുബായ്: മഹാബലിക്ക് ഓണവുമായി ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണ്. നര്‍മദയുടെ തീരദേശം ഭരിച്ചിരുന്ന മഹാബലി കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും മുരളീധരന്‍ പറഞ്ഞു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നൂറ്റാണ്ടുകളായി ഓണാഘോഷം നടന്നതിന് ചരിത്രമുണ്ടെന്നും എന്നാല്‍ അതിന് മഹാബലിയുമായുള്ള ബന്ധം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവിന് ഓണവുമായി ബന്ധമുണ്ടാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. ചരിത്രം അനുസരിച്ച് നര്‍മദാനദിയുടെ തീരപ്രദേശങ്ങള്‍ ഭരിച്ചയാളാണ് മഹാബലിയെന്നും ഇത് മധ്യപ്രദേശിന്റെ ഭാഗങ്ങളിലാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നര്‍മദ തീരം ഭരിച്ച മഹാബലിയെക്കുറിച്ച് ഭാഗവതത്തില്‍ പറയുന്നുണ്ടെന്നും ഉദാരമതിയും പൗരന്മാര്‍ക്ക് ഒരുപാട് നന്മകള്‍ ചെയ്തയാളുമായ മഹാബലിയെ എല്ലാ നന്മയും കേരളത്തില്‍ വേണമെന്നാഗ്രഹിക്കുന്ന മലയാളികള്‍ ദത്തെടുത്തതാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കിയെന്നാണ് ഐതിഹ്യങ്ങളില്‍ പറയുന്നത്. ചരിത്രം വളച്ചൊടിച്ചാണ് വാമനനെ വില്ലനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button