സമൂസയുണ്ടാക്കുന്നത് കക്കൂസിലിരുന്ന്: കട അധികൃതര്‍ അടപ്പിച്ചു
NewsKeralaLife StyleCrime

സമൂസയുണ്ടാക്കുന്നത് കക്കൂസിലിരുന്ന്: കട അധികൃതര്‍ അടപ്പിച്ചു

റിയാദ്: സൗദിയിലെ ജിദ്ദയില്‍ 30 വര്‍ഷമായി കക്കൂസില്‍ ഇരുന്ന് കൊണ്ട് സമൂസയും മറ്റ് പലഹാരങ്ങളുമുണ്ടാക്കിയ കട അധികൃതര്‍ അടപ്പിച്ചു. അധികൃതരുടെ പരിശോധനയിലാണ് കടയില്‍ പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത് കക്കൂസില്‍ നിന്നുമാണ് എന്ന് കണ്ടെത്തിയത്. പ്രാദേശിക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് ആദ്യമായി വാര്‍ത്ത വന്നത്. ഇവിടെ ഭക്ഷണമുണ്ടാക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് എന്ന് വിവരം ലഭിച്ചതിനെതുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. ജിദ്ദ മുനിസിപ്പാലിറ്റി അധികൃതരാണ് പരിശോധന നടത്തിയത്.

കടയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ലായിരുന്നു. ഇത് റെസിഡന്‍സി നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും മുനിസിപ്പാലിറ്റി കണ്ടെത്തി. ജിദ്ദയില്‍ ഒരു റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലാണ് ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. മാധ്യമ റിപ്പോര്‍ട്ട പ്രകാരം ഇവിടെ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരുന്നത് വാഷ്‌റൂമില്‍ വച്ചാണ്. മാത്രമല്ല ഇവിടെ നിന്നും രണ്ട് വര്‍ഷം പഴക്കമുള്ള മാംസവും ചീസും പാചകത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി.

ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവഘി കടകള്‍ അടച്ച് പൂട്ടിയതായും ഒരു ടണ്ണിലധികം ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞിടയ്ക്കാണ് ജിദ്ദയിലെ പ്രശസ്തമായ കടയില്‍ ഷവര്‍മ സ്‌കീവറില്‍ എലിയെ കണ്ടെത്തിയത്. ഷവര്‍മ സ്‌കീവറിന് മുകളില്‍ എലി നില്‍ക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button