GulfKerala NewsNationalNews
മലയാളികള്‍ കോളടിച്ചു:യുഎഇ ഇനി സ്പോണ്‍സര്‍മാര്‍ ഇല്ലാതെ വിസ ലഭിക്കും

അബുദാബി: മാറ്റത്തിനൊരുങ്ങി യുഎഇ. ഇനി മുതല്‍ സ്പോണ്സര് ഇല്ലാതെ തന്നെ സന്ദര്‍ശക വിസയും ഗ്രീന്‍ വിസയും ലഭിക്കും. ഇതോടെ യുഎഇ ലേക്കുള്ള പ്രവേശിക്കാനുള്ള പല നടപടികളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍ അന്വേഷിച്ചെത്തുന്നവര്‍ക്കും ബിസിനസുകള്‍ ലക്ഷ്യം വെക്കുന്നവര്‍ക്കും സ്പോണ്‍സറിന്റെ സഹായമില്ലാതെ രാജ്യത്ത് എത്താനാവുന്ന സന്ദര്‍ശക വിസയും ഫ്രിലാന്റ്സായി ജോലിച്ചെയ്യുന്നവര്ക്കും ജോലിയില്‍ നിന്നു വിരമിച്ചവര്‍ക്കും 5 വര്‍ഷത്തെ ഗ്രീന്‍ വിസയുമാണ് നിലവില്‍ അംഗീകരിച്ചിരിക്കുന്നത്.