CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ഇൻകം ടാക്‌സ് ചമഞ്ഞ് തട്ടിപ്പ്, മൈസൂറിൽ മലയാളികൾ കുടുങ്ങി.

ബംഗളൂരു/ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴ് അംഗ സംഘം മൈസൂരിൽ പോലീസ് പിടിയിലായി. മുഹമ്മദ് ഷാഫി, മുസ്തഫ, കുഞ്ഞിരാമൻ,എന്നീ മലയാളികളാണ് മൈസൂർ പൊലീസിന്റെ പിടിയിലായത്.
ഇന്കം ടാക്‌സ് പിടിച്ചെടുത്ത സ്വർണം വളരെ കുറഞ്ഞ ലാഭ വിലയിൽ നൽകാമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. സംഘത്തിന്റെ പക്കൽ നിന്നും ഇൻകം ടാക്‌സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്‌കറ്റ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മുസ്തഫയും ഷാഫിയും സ്ഥിരം തട്ടിപ്പുകാരാണെന്നാണ് മൈസൂർ ഡിസിപി പറഞ്ഞിരിക്കുന്നത്.