
മാഞ്ചസ്റ്റര്‍: യു.കെയിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശിയായ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് ഹരികൃഷ്ണന്‍ യുകെയില്‍ എത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി സ്ട്രക്ചറല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു.
മലയാളിയുടെ ഉടമസ്ഥതതയിലുള്ള ഒരു വാടക വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. രാത്രിയും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് ഹരികൃഷ്ണന്‍ ഉറങ്ങാന്‍ പോയത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ ഒപ്പം താമസിക്കുന്ന സുഹൃത്തുക്കള്‍ തന്നെ വീട്ടുടമയെയും പൊലീസിനെയും വിവരമറിയിച്ചു. മരണകാരണം വ്യക്തമല്ല.
Post Your Comments