Kerala NewsLatest NewsNewsUncategorized

കര്‍ണാടകയിലെ സ്വകാര്യ കോളജിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു(കര്‍ണാടക): സ്വകാര്യ കോളജിലെ ഹോസ്റ്റലില്‍ മലയാളിയായ മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സൗത്ത് നന്ദനത്തില്‍ പദ്മനാഭന്റെ മകള്‍ സാന്ദ്ര (20) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സാന്ദ്രയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു ക്ലാസില്‍നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങിയത്.

മരണക്കുന്നതിനുമുന്‍പ് സാന്ദ്ര സാമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. ഹോസ്റ്റലിലെത്തിയ സഹപാഠികള്‍ അടച്ചിട്ടിരുന്ന മുറി തുറന്ന് അകത്ത് പ്രവേശിപ്പപ്പോഴാണ് സാന്ദ്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കാരണം വ്യക്തമായിട്ടില്ല.

Related Articles

Back to top button