ചെന്നൈയില്‍ മലയാളി വനിതാ കോണ്‍സ്റ്റബിളിന് തീവണ്ടിയില്‍ വച്ച് വെട്ടേറ്റു
NewsNationalCrime

ചെന്നൈയില്‍ മലയാളി വനിതാ കോണ്‍സ്റ്റബിളിന് തീവണ്ടിയില്‍ വച്ച് വെട്ടേറ്റു

ചെന്നൈ: ചെന്നൈയില്‍ മലയാളി വനിതാ കോണ്‍സ്റ്റബിളിന് തീവണ്ടിയില്‍ വച്ച് വെട്ടേറ്റു. ചെന്നൈ ബീച്ചില്‍നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബര്‍ബന്‍ തീവണ്ടിയില്‍ വച്ചാണ് മലയാളി ആര്‍പിഎഫ് വനിത കോണ്‍സ്റ്റബിളിനെ മദ്യപിച്ചെത്തിയ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വടകര പുറമേരി സ്വദേശി എന്‍.എന്‍. ആശിര്‍വയ്ക്കാണ് വെട്ടേറ്റത്. കത്തികൊണ്ടുള്ള വെട്ടില്‍ കഴുത്തിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റു.

ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ായത്. കോച്ചില്‍നിന്ന് ഇറങ്ങാന്‍ യുവാവിനോട് യാത്രക്കാരികള്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെത്തുടര്‍ന്നുണ്ടായ ബഹളം ചെന്ന ആശിര്‍വ കോച്ചില്‍നിന്ന് ഇറങ്ങാന്‍ യുവാവിനോട് ആവശ്യപ്പെട്ടിട്ടും യുവാവ് ഇറങ്ങാന്‍കൂട്ടാക്കിയില്ല. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് യുവാവ് ആശിര്‍വയെ വെട്ടുകയായിരുന്നു. ആശിര്‍വയെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Post Your Comments

Back to top button