മാലിക്കിലെ തരംഗമായ പാട്ടിലൂടെ ലക്ഷങ്ങളുടെ മനം കവര്‍ന്ന നാലാം ക്ലാസുകാരി ഹിദ ഇപ്പോള്‍ താരമാണ്..!
മാലിക് എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തുള്ള ത്രസിപ്പിക്കുന്ന ആ ഗാനം കേള്‍ക്കാത്തവരായി ഇനി ആരും തന്നെ ഉണ്ടാകില്ല.സ്റ്റുഡിയോയില്‍ പോയി ഹിദക്കുട്ടി ഈ പാട്ട് പാടി വരുമ്പോള്‍ അറിയില്ലായിരുന്നു അത് മാലിക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് താന്‍ പാടിയത് എന്ന്. മാലിക്ക് കണ്ടവരൊന്നും അവസാനഭാഗത്തെ കവാലി സംഗീതം മറക്കാന്‍ ഒട്ടും തന്നെ ഇടയില്ല. സിനിമ ഹിറ്റായതിനൊപ്പം പാട്ടും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
സമൂഹ മാദ്യമങ്ങളില്‍ ഒന്നടങ്കം ഈ പാട്ടിന്‍രെ തരംഗമാണ് ഇപ്പോള്‍.മലപ്പുറം ചോക്കാടു സ്വദേശിയായ നാലാം ക്ലാസുകാരി ഹിദയാണ് മനോഹരമായി ആ വരികള്‍ പാടിയത്. ഹിദയും കുടുംബവും സ്വപ്നത്തില്‍ പോലും കരുതിയില്ല മാസങ്ങള്‍ക്ക് മുന്‍പ് പാടിയ വരികള്‍ സിനിമയിലെത്തുമെന്നോ അത് ഇത്രത്തോളം വൈറലാകുമെന്നതോ….
ഗായികയായ സഹോദരി റിഫമോളുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി സംഗീത സംവിധായകന്‍ ഹനീഫ മുടിക്കോടിനടുത്തേക്ക് സഹോദരിക്ക് കൂട്ടു പോയതായിരുന്നു ഹിദ. അന്ന് ഹിദയേക്കൊണ്ടു നാലുവരിപാടിച്ച് റെക്കോര്‍ഡ് ചെയ്തിരുന്നു. മാസങ്ങള്‍ക്കിപ്പുറം അത് സിനിമയില്‍ വന്നതിന്റെ ഞെട്ടലിലാണ് ഹിദ.
ചോക്കാട് മമ്പാട്ടു മൂലയിലെ കെ.ടി. സക്കീര്‍ – റുക്സാന ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ് ഹിദ. നിര്‍ധന കുടുംബമായതിനാല്‍ സംഗീതരംഗത്ത് ശാസ്ത്രീയമായ പഠനമോ പരിശീലനമോ ഹിദയ്ക്ക് ലഭിച്ചിട്ടില്ല. മമ്പാട്ടു മൂല ഗവ: എല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. സ്‌കൂളിലെ അധ്യാപിക ദീപികടീച്ചര്‍ ഹിദയുടെ സ്വരമാധുര്യം തിരിച്ചറിഞ്ഞ് പരിശീലനം നല്‍കിയതാണ് ഈ കൊച്ചു മിടുക്കിക്ക് പ്രോല്‍സാഹനമായത്.
മകളുടെ നേട്ടം കുടുംബത്തിനും അപ്രതീക്ഷിതമായി. ഓണത്തിന് റിലീസിലാകാനിരിക്കുന്ന നാദിര്‍ഷ സംവിധാനം ചെയ്ത ജയസൂര്യ നമിദ പ്രമോദ് ചിത്രമായ ഗാന്ധി സ്‌ക്യയര്‍ എന്ന ചിത്രത്തിലെ ഒരു മുഴുനീളന്‍ പാട്ടാണ് ഇനി ഹിദക്കുട്ടിയുടെ വരാനിരിക്കുന്നത്.