മമ്മൂട്ടിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മമ്മൂട്ടി ഫാന്‍സ്
Entertainment

മമ്മൂട്ടിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മമ്മൂട്ടി ഫാന്‍സ്

മമ്മൂട്ടി ഫാന്‍സ് (എംഎഫ്ഡബ്ല്യുഎഐ) തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മമ്മൂട്ടിയുടെ അഭിനന്ദനങ്ങള്‍. എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു അഭിനന്ദനം.

ഒരു കൊല്ലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന ഡയറി മമ്മൂട്ടി പരിശോധിക്കുകയും ഈ പ്രവര്‍ത്തനങ്ങള്‍ വളരെ സന്തോഷം തരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. എംഎഫ്ഡബ്ല്യുഎഐ സംസ്ഥാന പ്രസിഡന്റ് അരുണ്‍, സംസ്ഥാന രക്ഷാധികാരികളായ ഭാസ്‌കര്‍, അശോകന്‍, ജില്ല സെക്രട്ടറി റഫീഖ്, ട്രഷറര്‍ നൗഫല്‍, വൈസ് പ്രസിഡന്റ് സജീര്‍, ജോയിന്റ് സെക്രട്ടറി ശ്യാം, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ബൈജു, വിമല്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button