തന്റെ കുഞ്ഞ് ആരാധികയുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി
NewsKeralaEntertainment

തന്റെ കുഞ്ഞ് ആരാധികയുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി

കൊച്ചി: ആശുപത്രി കിടക്കയില്‍ വച്ച് മമ്മൂട്ടിയെ കാണണമെന്ന കുഞ്ഞ് ആരാധികയുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി. ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വ രോഗവുമായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

യാദൃശ്ചികമായി ആശുപത്രിയിലെത്തിയ മമ്മൂട്ടിയോട് ഡോക്ടര്‍മാര്‍ കുട്ടിയുടെ ആഗ്രഹം അറിയിച്ചു. കാര്യം അറിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ കാണാന്‍ മമ്മൂട്ടി എത്തി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി മടങ്ങിയത്. നിര്‍മാതാവ് ആന്റോ ജോസഫും പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇക്കയാണ് .. ❤മമ്മൂക്ക .. ✊❤

Posted by Variety Media on Saturday, April 2, 2022

Related Articles

Post Your Comments

Back to top button