മമ്മൂട്ടി പടം കഴിഞ്ഞു, ജ്യോതിക ഇനി ബോളിവുഡിലേക്ക്; നായകൻ രാജ്‌കുമാർ റാവു
NewsEntertainment

മമ്മൂട്ടി പടം കഴിഞ്ഞു, ജ്യോതിക ഇനി ബോളിവുഡിലേക്ക്; നായകൻ രാജ്‌കുമാർ റാവു

തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക നീണ്ട ഇടവേളയ്‍ക്ക് ശേഷം ബോളിവുഡിലേക്ക്. ‘ശ്രീ’ എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. രാജ്‍കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുക. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ശ്രീ. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ശ്രീ’. തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.

1998-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ദോലി സാജാ കെ രഖ്ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയ രംഗത്തേക്ക് എത്തുന്നത്. സിനിമയിലെ പ്രകടനത്തിലൂടെ ഫിലിം ഫെയർ പുരസ്കാരത്തിനും നടി നിർദ്ദേശിക്കപ്പെട്ടിരുന്നു. ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്‍നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്.

Related Articles

Post Your Comments

Back to top button