
കൊല്‍ക്കത്ത: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ തേടി എ.എ.പി. നേതാക്കളായ അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും. കൊല്‍ക്കത്തയിലെത്തിയ ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ മമതയെക്കണ്ട് പിന്തുണ തേടി. ഡല്‍ഹിയില്‍ ഇന്നു സംഭവിച്ചത് നാളെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഏത് സംസ്ഥാനത്തും സംഭവിച്ചേക്കാമെന്ന് കൂടിക്കാഴ്ചയ്ക്കുള്ള സന്ദേശത്തില്‍ കെജ്രിവാള്‍ വ്യക്തമാക്കി.കേന്ദ്ര നീക്കത്തെ രാജ്യസഭയില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍, അത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള സെമി ഫൈനലായിരിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കായി പ്രത്യേക സമിതിയെ നിശ്ചയിച്ചുകൊണ്ട് കേന്ദ്രം കഴിഞ്ഞ ദിവസം പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു കേന്ദ്രം അപ്രതീക്ഷിതമായി ഓര്‍ഡിനന്‍സ് ഇറക്കിയത്. സമിതിയില്‍ മുഖ്യമന്ത്രി, സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണുള്ളത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഗവര്‍ണര്‍ പക്ഷക്കാരാണ്. നിയമനത്തിലോ സ്ഥലം മാറ്റങ്ങളിലോ വിയോജിപ്പുണ്ടായാല്‍ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഗവര്‍ണര്‍ക്കായിരിക്കുമെന്നും ഓര്‍ഡിനന്‍സിലുണ്ട്.
Post Your Comments