ഭാര്യയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടിയ ഭര്‍ത്താവ് പോലീസ് പിടിയില്‍
NewsKeralaCrime

ഭാര്യയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടിയ ഭര്‍ത്താവ് പോലീസ് പിടിയില്‍

മാന്നാര്‍: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. കളത്തൂരെത്ത് വീട്ടില്‍ അനിതയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടിയ കേസിലാണ് ഭര്‍ത്താവ് സഹദേവന്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മില്‍ പണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സഹദേവന്‍ ഭാര്യയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിത പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments

Back to top button