നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചു; ഒരു കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍
NewsKeralaCrime

നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചു; ഒരു കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍

മലപ്പുറം: ഒരു കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍. ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം മേല്‍മുറി സ്വദേശിയായ മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. മിശ്രിത രൂപത്തില്‍ നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ 1.006 കിലോഗ്രാം സ്വര്‍ണം കടത്തിയത്. വിപണിയില്‍ 52 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.30ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മുഹമ്മദ് മുഹിയുദ്ദീന്‍ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10.30-ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങി. പുറത്തിറങ്ങിയ ഇയാളെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിമാനത്താവള പരിസരത്ത് അല്പസമയം തങ്ങിയ ശേഷം സുഹൃത്തിനൊപ്പം കാറില്‍ കയറി പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ ആശുപത്രിയിലെത്തിച്ച് യുവാവിനെ എക്സറേ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളില്‍ സ്വര്‍ണമിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കും.

Related Articles

Post Your Comments

Back to top button