
ഇടുക്കി: മൂന്നാര്‍ ഇടമലക്കുടിയില്‍ 16കാരിയെ വിവാഹം ചെയ്തയാള്‍ പിടിയില്‍. ഇടമലക്കുടി സ്വദേശിയായ 46കാരനാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ പോലീസ് തന്ത്രപൂര്‍വം തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പാണ് 16കാരിയെ ഇയാള്‍ വിവാഹം ചെയ്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഈ സംഭവം കണ്ടെത്തിയത്.
തുടര്‍ന്ന് മൂന്നാര്‍ പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ പോക്സോ അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതോടെ ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു. പോലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
ഇടമലക്കുടിയിലേക്ക് ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് പോലീസ് തന്ത്രപരമായി ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പ്രതിയായ 46കാരന്‍ ഭാര്യയും മക്കളുമുള്ളയാളാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments