മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ വധഭീഷണി: യുവാവ് അറസ്റ്റില്‍
NewsKerala

മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ വധഭീഷണി: യുവാവ് അറസ്റ്റില്‍

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി. മുകേഷിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ റിലയൻസ് ഫൗണ്ടഷൻ ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലാണ് ഫോൺകോൾ എത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയ്യാളെ പോലീസ് അറസ്റ്റ് ചെയ്തു.ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് രാകേഷ് കുമാര്‍ മിശ്ര എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസും ബിഹാര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അംബാനി കുടുംബാംഗങ്ങളെ വധിക്കുമെന്നും ആശുപത്രിയില്‍ സ്ഫോടനം നടത്തുമെന്നും ഭീഷണി ഉയര്‍ത്തി, മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലേക്കാണ് ഭീഷണി കോളുകള്‍ വന്നത്.കഴിഞ്ഞ ഓഗസ്റ്റിലും മുംബൈ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സമാനരീതിയിലുള്ള ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഓഗസ്റ്റ് 15-നാണ് മുകേഷ് അംബാനിക്കെതിരേ മുഴക്കിയുള്ള എട്ട് ഫോൺവിളികൾ വന്നത്.

Related Articles

Post Your Comments

Back to top button