ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവം: പ്രതി പിടിയില്‍
പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി ബാബുക്കുട്ടന് ആണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടിലെ ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടന് ബന്ധുവിന്റെ വീട്ടിലെത്തിയത്. ഈ വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വീട് വളഞ്ഞു. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്തടുര്‍ന്ന് പിടികൂടുകയായിരുന്നു. വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടന്. മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ല.
ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പോലീസിന് വലി വെല്ലുവിളിയായിരുന്നു. ട്രെയിനില്‍ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തില്‍ കൊല്ലം റെയില്‍വേ പോലീസ് മുമ്ബ് പിടികൂടിയിട്ടുണ്ട്. ബുധനാഴ്ചയാണ് ട്രെയിനില്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും യുവതി ഇരയായത്.