മൂന്നാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
NewsKeralaCrime

മൂന്നാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

മൂന്നാര്‍: ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കളര്‍കോട് സ്വദേശി ആല്‍ബിന്‍ ആന്റണി (26) ആണ് പിടിയിലായത്. ദേവികുളം പോലീസ് ആണ് യുവാവിനെ അറസ്റ്റു ചെയതത്. മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ഇയാള്‍ പിടിയിലായത്. യുവാവില്‍ നിന്നും മൂന്നര ഗ്രാം ഹാഷീഷ് ഓയില്‍ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഒരു മാസം മുന്‍പ് ഗോവയില്‍ നിന്നുമാണ് വാങ്ങിയതെന്ന് പറഞ്ഞു. ദേവികുളം എസ്‌ഐ എം.എന്‍. സുരേഷ്, എഎസ്‌ഐ സജയ് പി. മങ്ങാട്, എസ്‌സിപി ഓ.പി. രാജേഷ്, സിപിഓമാരായ അനസ്, ഡോണ്‍ കെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Related Articles

Post Your Comments

Back to top button