
വയനാട്: വാളാട് പുതുശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു തവണ പ്രദേശവാസികള്‍ കടുവയെ കണ്ടു. തുടര്‍ന്ന് അല്‍പ്പസമയത്തിനകം തന്നെ സാലു പള്ളിപ്പുറമെന്ന പ്രദേശവാസിയെ കടുവ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റേ സാലുവിനെ ആദ്യം മാനന്തവാടി മെടിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്.
പിന്നീട് കേഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കല്‍പ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അല്‍പ്പസമയം മുമ്പ് ഇദ്ദേഹം മരിച്ചു. മാനന്തവാടി എംഎല്‍എ ആര്. കേളുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Post Your Comments