വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ചു; യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു
NewsCrime

വീട്ടുകാര്‍ വിലക്കിയിട്ടും വിധവയെ വിവാഹം കഴിച്ചു; യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു

മേട്ടുപ്പാളയം: വിധവയെ വിവാഹം കഴിച്ചതിന്റെ പക മൂലം യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി(32) ആണ് മരിച്ചത്. സഹോദരനായ ബാലമുരുകനാണ് ഇയാളെ വെട്ടിക്കൊന്നത്. വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച വടമംഗളക്കരയിലെ 25 വയസുകാരിയെ രണ്ട് മാസം മുന്‍പാണ് ബാലസുബ്രമണി വിവാഹം കഴിച്ചത്. വിധവയെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ വിലക്കിയെങ്കിലും വീട്ടുകാരുടെ എതിര്‍പ്പുമറികടന്നാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് തനിച്ചായിരുന്നു താമസം.
രണ്ട് ദിവസം മുന്‍പ് അമ്മയെ കാണാനായി വീട്ടിലെത്തിയ ബാലസുബ്രമണി വീട്ടില്‍ കയറിയതില്‍ ദേഷ്യപ്പെട്ട ബാലമുരുകന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും. വാക്കുതര്‍ക്കം കൈയാങ്കളിയായി മാറുകയും ബാലമുരുകന്‍ സഹോദരനെ വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണിയെ മേട്ടുപ്പാളയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി ഇയാള്‍ മരിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് ബാലമുരുകനെ അറസ്റ്റ് ചെയ്തു.

Related Articles

Post Your Comments

Back to top button